
ഡൽഹി: രാജ്യവിരുദ്ധവും അപകടകരവുമായ പരാമർശങ്ങളും പ്രകോപനപരമായ തെറ്റായ വിവരങ്ങളും നിറഞ്ഞ ഇരുപതോളം യൂട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ പൂട്ടിച്ചത് ഇപ്പോൾ വൻ ചർച്ചയാണല്ലോ. ഇവയുടെ ഉള്ളടക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
പാകിസ്ഥാനിലെ പ്രശസ്തനായ യൂട്യൂബ് താരമായ ജുനൈദ് ഹലിമിന്റെ ചാനൽ, റദ്ദു ചെയ്തതിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇയാളുടെ ഓരോ വീഡിയോകളും കാണുന്നത്. അങ്ങേയറ്റം വിഷലിപ്തമായ പ്രചാരണങ്ങളാണ് ജുനൈദ് ഷൂട്ട് ചെയ്ത പ്രചരിപ്പിക്കുന്നത്. പാക്ക് അനുകൂലമെന്നു മാത്രമല്ല, ഇയാൾ പ്രസിദ്ധീകരിക്കുന്ന ഓരോ വീഡിയോകളിലും.
രണ്ടു കോടി കാഴ്ചക്കാരുള്ള ‘ദ് പഞ്ച് ലൈൻ’ എന്ന ചാനൽ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണെന്നും, ഇന്ത്യൻ ആർമിയുടെ 20 ജനറൽമാരെ കശ്മീരിലെ മുജാഹിദീൻ തീവ്രവാദികൾ വധിച്ചുവെന്നും ഈ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. മുജാഹിദുകൾ ഇന്ത്യൻ സൈന്യത്തിനു മേൽ നേടിയ വിജയത്തിലും ഇന്ത്യൻ പട്ടാളക്കാരുടെ മരണത്തി കശ്മീരി പൗരന്മാർ വളരെ ആഹ്ലാദത്തിലാണെന്നും വ്യാജവാർത്ത ഇവർ പ്രചരിപ്പിച്ചിരുന്നു.
ഇന്റർനാഷണൽ വെബ് ന്യൂസ് എന്ന് മറ്റൊരു ചാനൽ, ഖാലിസ്ഥാനികളുടെ പ്രചരണായുധമായിരുന്നു. റഫറണ്ടം ട്വന്റി20 എന്ന അജണ്ടയിലൂടെ വിഘടനവാദികൾ ആവശ്യപ്പെടുന്ന ഖാലിസ്ഥാനെന്ന സിഖ് രാഷ്ട്രനിർമ്മാണത്തെ പിന്തുണയ്ക്കുന്ന വീഡിയോകളായിരുന്നു ഈ ചാനലിലൂടെ സംപ്രേഷണം ചെയ്തു കൊണ്ടിരുന്നത്.
‘ദ് നേക്കഡ് ട്രൂത്ത്’ എന്ന യൂ ട്യൂബ് ചാനലിന് അഞ്ചുലക്ഷത്തോളം സബ്സ്ക്രൈബർ മാർ ഉണ്ടായിരുന്നു. 9 കോടിയോളം വ്യൂ ലഭിച്ചിരുന്ന ഒന്നായിരുന്ന ആ ചാനലിൽ, പാകിസ്ഥാനിലെ പുതുമുഖ ടിവി ന്യൂസ് ചാനൽ അവതാരകരെല്ലാം സജീവമായിരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം ഇന്ത്യ-ചൈന സംഘർഷം, തുർക്കി സൈന്യം ഡൽഹി പിടിച്ചെടുത്തു, ഏതുനിമിഷവും ഇന്ത്യ കീഴടങ്ങും, അവിശ്വാസികളായ ഇന്ത്യൻ പട്ടാളക്കാരെ കൊണ്ട് കലിമ ചൊല്ലിച്ചു എന്നൊക്കെയുള്ള നട്ടാൽ മുളക്കാത്ത നുണകളാണ് ഇതിലൂടെ പടച്ചു വിട്ടിരുന്നത്.
Post Your Comments