ലക്‌നൗ : ഉത്തർപ്രദേശ് സർക്കാരിന് പ്രശംസിച്ച് നീതി ആയോഗ് തലവൻ അമിതാഭ് കാന്ത്. കഴിഞ്ഞ അഞ്ച് വർഷമായി ക്രമസമാധാനം,ജീവിത സൗകര്യം,ബിസിനസ് ചെയ്യാനുള്ള സൗകര്യം,വികസനം എന്നിവയിൽ യുപി അവിശ്വസനീയമായ പുരോഗതി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
നിലവിലെ സർക്കാരിന്റെ സത്യസന്ധതയും കഠിന പ്രയത്‌നവും കാരണവുമാണ് ഈ നേട്ടം കൈവരിക്കാനായത്. നീതി ആയോഗ് സംസ്ഥാനത്തിന്റെ വിവിധ മേഖലകൾ വിശകലനം നടത്തിയതിൽ ഏറ്റവും വളർച്ച പ്രാപിച്ചത് ക്രമസമാധാനപരിപാലനത്തിലാണെന്ന് കണ്ടത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല്-അഞ്ച് വർഷങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ വളരെ ആസൂത്രിതമായി മഫിയകളെയും കുറ്റവാളികളെയും തകർക്കുകയും വികസനം സാധ്യമാക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍
രാജ്യത്തെ മുഴുവൻ എക്‌സ്പ്രസ് വേ ശൃംഖലയുടെ 28 ശതമാനം യുപിയിലുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഊന്നൽ നൽകി ഇതിലൂടെ വൻ മുന്നേറ്റത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലാണ് യുപിയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments