ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍. കോളേജ് വിദ്യാര്‍ത്ഥിയായ പ്രേംകുമാറിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് കൊലപ്പെടുത്തി കുഴിച്ചു മൂടിയത്. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലായിരുന്നു സംഭവം.
Read Also : ഐഐടികളില്‍ ഒഴിവ്: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രേംകുമാര്‍ ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയെന്ന് പൊലീസ് പറഞ്ഞു. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പെണ്‍കുട്ടികള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കി പണം നല്‍കാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്.
പ്രേംകുമാറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രേംകുമാര്‍ പെണ്‍കുട്ടിയുമായി അടുക്കുകയും സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.
Post Your Comments