ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി അധികാരത്തിൽ വരുന്നതിന് മുൻപ് ആൾക്കൂട്ട കൊലപാതകങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘2014-ന് മുമ്പ്, ‘ലിഞ്ചിംഗ്’ (ആൾക്കൂട്ടക്കൊല) എന്ന വാക്ക് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. മോദിക്ക് നന്ദി’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബിലെ ഗുരുദ്വാരയിൽ മതനിന്ദ ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നതിന്റെ പശ്ചാത്തലത്തിലാണ് ഗാന്ധിയുടെ പിൻഗാമിയുടെ പ്രതിഷേധം എന്ന് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അമിത് മാളവ്യ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരമാണ് അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ മതനിന്ദ ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നത്. അടുത്ത ദിവസം, കപൂർത്തലയിലെ ഒരു ഗുരുദ്വാരയിൽ മതനിന്ദക്ക് ശ്രമിച്ചു എന്ന് ആരോപിച്ച് മറ്റൊരാളെ തല്ലിക്കൊന്നു.
2014 से पहले ‘लिंचिंग’ शब्द सुनने में भी नहीं आता था।
Before 2014, the word ‘lynching’ was practically unheard of. #ThankYouModiJi
— Rahul Gandhi (@RahulGandhi) December 21, 2021
Post Your Comments