പുനലൂർ: ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടമ പിടിയിൽ. അഞ്ചൽ പാലമുക്ക് എൻ.എൻ മൻസിലിൽ ജലാലുദ്ദീൻ (44) ആണ് അറസ്റ്റിലായത്.
ഇയാൾ വെച്ചേമ്പിൽ നടത്തുന്ന ബേക്കറിയിൽ ലഹരിവസ്തുക്കൾ വിൽക്കുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read Also : സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാര്‍: പാർട്ടിയെ നയിക്കാൻ വനിതകളെ ഇറക്കി സി.പി.ഐ. എം
പുനലൂർ എസ്.ഐ ശരത് ലാൽ, സി.പി.ഒമാരായ ഗിരീഷ്, രാഹുൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് കരവാളൂർ പഞ്ചായത്തിന് റിപ്പോർട്ട് നൽകുമെന്ന് എസ്.ഐ അറിയിച്ചു. കടയുടമയെ കോടതിയിൽ ഹാജരാക്കി.
Post Your Comments