ലക്നൗ: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നത് രാജ്യത്തെ പെൺമക്കളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹത്തിന് മുൻപ് പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്ത്രീകളെ പ്രാപ്തമാക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഈ ലക്ഷ്യമാണ് ചിലർക്ക് വേദനയുണ്ടാക്കുന്നതെന്നും പ്രയാഗ്‌രാജിൽ സ്ത്രീകളുടെ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ ഇതുവരെ നടപ്പാക്കിയതെന്നും രാജ്യത്തുടനീളമുള്ള സൈനിക് സ്‌കൂളുകളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത് ബിജെപി സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധ നിയമം നടപ്പിലാക്കിയതും പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതും ബിജെപി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പെൺകുട്ടികളുടെ ആഗ്രഹ പ്രകാരമാണ് വിവാഹ പ്രായം 21ആയി ഉയർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments