പൂനെ: സ്കൂളിൽ ഹിജാബ് ധരിച്ച് വരുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മാനേജ്മെന്റിനെതിരെ പരാതിയുമായി അദ്ധ്യാപികമാർ. താനെ ഭിവണ്ടിയിലെ ധമൻകർ നക ആസ്ഥാനമായുള്ള സ്‌കോളർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ 5 വർഷമായി അധ്യാപനം നടത്തുന്ന അർമാഷ് ഷെയ്‌ക്ക്, ഷഹീൻ സുലൈമാൻ ഷെയ്‌ക്ക് എന്നിവരാണ് സ്കൂൾ മാനേജ്മെന്റിനെതിരെ മന്ത്രി വർഷ ഗെയ്‌ക്‌വാദിന് പരാതി നൽകിയത് .
ഹിജാബ് അധ്യാപകർക്കിടയിൽ തുല്യത ഉണ്ടാക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ അദ്ധ്യാപന സമയങ്ങളിൽ ഇത് ഒഴിവാക്കണമെന്നും സ്കൂൾ മാനേജ്മെന്റ് അദ്ധ്യാപികമാർക്ക് നിർദേശം നൽകി. എന്നാൽ പ്രിൻസിപ്പലിന്റെ ഉത്തരവ് ഇവർ നിരസിക്കുകയായിരുന്നു. തങ്ങളെ ശലയം ചെയ്യാനാണ് മാനേജ്‌മന്റ് ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു.
വളർത്തുനായക്ക് അയൽവാസിയുടെ ഇരട്ടപ്പേരിട്ടു: വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി
സംഭവത്തെ തുടർന്ന് അധ്യാപികമാരെ പുറത്താക്കാൻ മാനേജ്‌മന്റ് തീരുമാനിക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നത് ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ സ്‌കൂളിൽ വരുന്നത് ഒഴിവാക്കണമെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും പരാതിയിൽ പറയുന്നു. അതേസമയം ഈ അധ്യാപകർക്ക് ഹിജാബ് ധരിക്കാതെ വീട്ടിൽ നിൽക്കാമെങ്കിൽ എന്തുകൊണ്ടാണ് സ്കൂളിൽ ഇത് ധരിക്കണമെന്ന് വാശിപിടിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ചോദിക്കുന്നു. സ്കൂളിൽ തങ്ങളുടെ മതം വ്യക്തമാക്കേണ്ട ആവശ്യകത ഉണ്ടോയെന്നും പ്രിൻസിപ്പൽ ചോദിച്ചു.
Post Your Comments