ThiruvananthapuramLatest NewsKeralaNews

കേരള സന്ദര്‍ശനം: രാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്, കാസര്‍കോടും കൊച്ചിയിലും തിരുവനന്തപുരത്തും സന്ദര്‍ശനം

വിവിധ ചടങ്ങുകളില്‍ പങ്കെടുത്ത് അദ്ദേഹം വെള്ളിയാഴ്ച ഡല്‍ഹിലേയ്ക്ക് മടങ്ങും

തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്ന് സംസ്ഥാനത്ത് എത്തും. ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എംവി ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും വ്യാഴാഴ്ചയും നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. വിവിധ ചടങ്ങുകളില്‍ പങ്കെടുത്ത് അദ്ദേഹം വെള്ളിയാഴ്ച ഡല്‍ഹിലേയ്ക്ക് മടങ്ങും.

Read Also : മരണപ്പെട്ട സഹോദരിയുടെ സ്വത്തിനായി തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍

കാസര്‍കോട് ജില്ലയിലെ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷമാകും അദ്ദേഹം ഇന്ന് വൈകിട്ട് 6.35ന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തുക. സ്വീകരണത്തിനുശേഷം കൊച്ചി താജ് മലബാര്‍ റിസോര്‍ട്ടില്‍ വിശ്രമിക്കും.

നാളെ രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവിക സേനയുടെ ഓപ്പറേഷണല്‍ ഡെമോന്‍സ്ട്രേഷന്‍ വീക്ഷിക്കും. 11.30ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് താജ് മലബാറിലേക്ക്. 23ന് രാവിലെ 10.20ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികള്‍ക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button