കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാര സ്ഥലങ്ങളിലുമായി നടന്ന റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കലൂരില്‍ നിന്ന് എംജി റോഡ് വഴിയാണ് അഞ്ഞൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇത് ഇഡി ഓഫീസിനടുത്തെത്തിയതോടെ പോലീസ് തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാരിക്കേഡുകള്‍ മറിച്ചിടാനുള്ള ശ്രമത്തിനിടെ ജലപീരങ്കി പ്രയോഗിച്ചു. ഏറെനേരം എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഇഡി റെയ്ഡ് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും ഇഡി പിടികൂടി. വിദേശത്ത് സ്വത്തുവകകള്‍ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഇഡി കണ്ടെത്തിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
Post Your Comments