KeralaLatest NewsNews

207 ഏക്കർ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന: അൻവറിനെ പിന്തുടർന്ന് ഇഡിയും ആദായ നികുതി വകുപ്പും

ആറ് മാസത്തിനകം ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.

കൊച്ചി: പിവി അൻവർ എംഎൽഎയുടെ അധിക ഭൂമി സംബന്ധിച്ച കേസ് ഇഡിയും ആദായ നികുതി വരുപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആദായ നികുതി വകുപ്പിന് നൽകിയ രേഖകളിൽ എംഎൽഎ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തായിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സ്വത്ത് വിവരങ്ങളിൽ 207 ഏക്കർ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന നൽകിയത് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിവരാകാശ പ്രവർത്തകനായ മലപ്പുറം സ്വദേശി കെവി ഷാജിയാണ് ഹർജി നൽകിയത്.

Read Also: ദേശീയ ദിനം: ട്രാഫിക് ഫൈനുകൾക്ക് ഇളവ് അനുവദിച്ച് ഖത്തർ

നേരത്തെ ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. നേരത്തെ പിവി അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ആറ് മാസത്തിനകം ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button