Latest NewsKeralaNattuvarthaNewsIndia

വന്ധ്യംകരണ നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണം ചെയ്യുന്ന നടപടികളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന നിർണ്ണായക തീരുമാനവുമായി ഹൈക്കോടതി. വന്ധ്യംകരണത്തെക്കുറിച്ച് കൃത്യമായി അറിയാത്തവർ ഇത് ചെയ്യുന്നതിലൂടെ തെരുവുനായ്ക്കൾക്ക് സംഭവിക്കുന്ന അപകടങ്ങൾ മുൻനിർത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം.

Also Read:കേരള സന്ദര്‍ശനം: രാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്, കാസര്‍കോടും കൊച്ചിയിലും തിരുവനന്തപുരത്തും സന്ദര്‍ശനം

ഇക്കാര്യം ആവശ്യപ്പെട്ട് കാര്‍ഷിക, മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ഒരാഴ്ച‌ക്കകം ഉത്തരവിടണമെന്ന് കോടതി നിര്‍ദേശിച്ചു. തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കി, ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയവരെ നിയോഗിക്കണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് എതിര്‍ കക്ഷികളിലൊരാളായ മൂവാറ്റുപുഴയിലെ ദയ ആനിമല്‍ വെല്‍ഫെയര്‍ സംഘടന കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദേശം ആവര്‍ത്തിച്ചത്.

അതേസമയം, കൃത്യമായ ധാരണകൾ ഇല്ലാത്തവർ നടത്തുന്ന ശസ്ത്രക്രിയയിലൂടെ നായകൾക്ക് അപകടം സംഭവിക്കുന്നതും മറ്റും പതിവ് കാഴ്ചകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button