ബെംഗളൂരു: പാർട്ടിയെ നയിക്കാൻ വനിതകളെ ഇറക്കി സി.പി.ഐ. എം. കര്‍ണാടകയില്‍ സി.പി.ഐ.എമ്മിന് നാല് വനിത ജില്ലാ സെക്രട്ടറിമാറീ നിയോഗിച്ച് പാർട്ടി. ഉത്തര കന്നഡ, ഗുല്‍ബര്‍ഗ, ബീദര്‍, ദാവങ്കര ജില്ലകളിലാണ് പാര്‍ട്ടിയെ നയിക്കാന്‍ വനിതകളെ ചുമതലയേല്‍പ്പിച്ചത്. യമുന ഗാവോങ്കറാണ് ഉത്തര കന്നഡയുടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി. ഇതിന് മുന്‍പ് 2015-18 കാലത്തും യമുന പാര്‍ടി ജില്ലാ സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ഗുല്‍ബര്‍ഗ ജില്ലാസെക്രട്ടറിയായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീലയേയും തെരഞ്ഞെടുത്തിരുന്നു. കല്‍ബുര്‍ഗിയില്‍ നടന്ന സമ്മേളനത്തിലാണ് നീലയെ തെരഞ്ഞെടുത്തത്.
Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ
പൊളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം.എ. ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അംബുബായ് മാലഗെ (ബീദര്‍) രേണുകാമ്മ (ദാവങ്കര) എന്നിവരാണ് മറ്റ് ജില്ലാ സെക്രട്ടറിമാര്‍. ജനുവരി രണ്ട് മുതല്‍ നാല് വരെയാണ് കര്‍ണാടകയില്‍ സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. ഏപ്രിലില്‍ കേരളത്തില്‍ വെച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
Post Your Comments