തിരുവനന്തപുരം: 2020ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും. വൈകിട്ട് ആറിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രനും ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ശശികുമാറും ഏറ്റുവാങ്ങും.
Read Also : ആന്ധ്ര സ്വദേശിയാണ് താലൂക്ക് ഓഫീസ് തീപിടുത്തത്തിന് കാരണമെന്ന് വിശ്വസിക്കാന്‍ പ്രയാസം: കെ കെ രമ
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, രവി മേനോന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.
പുരസ്‌കാര സമര്‍പ്പണ ചടങ്ങിനുശേഷം പി. ജയചന്ദ്രന്റെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ‘ഭാവനാസാഗരം’ എന്ന സംഗീത പരിപാടിയും അരങ്ങേറും.
Post Your Comments