
കണ്ണൂർ : മാതമംഗലത്ത് സ്വത്തിന് വേണ്ടി മക്കൾ അമ്മയെ ക്രൂരമായി മർദിച്ചു. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞാണ് നാല് മക്കൾ ചേർന്ന് മീനാക്ഷിയമ്മ(93)യെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും ഗുരുതര പരിക്കേറ്റു.
ഈ മാസം 15-ാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് സംഭാഷണം റെക്കോഡ് ചെയ്തത്. മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു.
Read Also : ഒരു വര്‍ഷത്തിലേറെയായി തട്ടിയത് ലക്ഷങ്ങള്‍: യുവാവിനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടി
പത്ത് മക്കളാണ് മീനാക്ഷിയമ്മയ്ക്ക് ഉളളത്. ഇതിൽ മൂന്ന് മക്കൾ നേരത്തെ മരിച്ചു. മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവുമായി ബന്ധപ്പെട്ട് രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്തു.
Post Your Comments