AlappuzhaNattuvarthaLatest NewsKeralaNews

എട്ട് വര്‍ഷം മുമ്പ് വിവാഹ ആനുകൂല്യത്തിനായി അപേക്ഷ നല്‍കി: തുക ലഭിച്ചത് മകള്‍ക്ക് രണ്ടു കുട്ടികളായപ്പോള്‍

2013 ജൂണ്‍ 22നാണ് ആലപ്പുഴ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചത്

ആലപ്പുഴ: എട്ട് വര്‍ഷം മുമ്പ് വിവാഹ ആനുകൂല്യത്തിനായി അപേക്ഷ നല്‍കിയ 60കാരിക്ക് തുക ലഭിച്ചത് മകള്‍ക്ക് രണ്ടു കുട്ടികളായപ്പോള്‍. ഹരിപ്പാട് ചേപ്പാട് ലെനി നിലയത്തില്‍ പൊടിയമ്മയ്ക്കാണ് എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തുക ലഭിച്ചത്. കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗത്തിന് മകളുടെ വിവാഹത്തിനുള്ള ആനുകൂല്യം ലഭിക്കാന്‍ 2013 ജൂണ്‍ 22നാണ് ആലപ്പുഴ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചത്.

Read Also : പുതുവത്സരത്തില്‍ കോവളത്ത് ഹെലികോപ്റ്ററില്‍ പറന്നുല്ലസിക്കാം

സര്‍ക്കാരിന്റെ സേവന സ്പര്‍ശം പരിപാടിയില്‍ അപേക്ഷ നല്‍കിയെങ്കിലും അവിടെയും സഹായം ലഭിച്ചില്ല. കഴിഞ്ഞ നവംബര്‍ 23ന് പൊടിയമ്മ വിവരങ്ങള്‍ എല്ലാം കാണിച്ച് ജില്ലാ ഓഫീസര്‍ക്ക് റജിസ്റ്റേര്‍ഡ് കത്ത് അയച്ചതിനെ തുടര്‍ന്നാണ് 2000 രൂപ ഉടന്‍ അനുവദിക്കുമെന്നുള്ള അറിയിപ്പ് പൊടിയമ്മയ്ക്ക് ലഭിച്ചത്.

ഡിസംബര്‍ 7ന് 2000 രൂപ ലഭിച്ചപ്പോഴേക്കും 8 വര്‍ഷം കഴിഞ്ഞിരുന്നു. 40 വര്‍ഷം മുമ്പ് പൊടിയമ്മയുടെ വിവാഹത്തിനുള്ള ആനുകൂല്യവും വര്‍ഷങ്ങള്‍ക്കുശേഷമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button