Latest NewsInternational

പാകിസ്ഥാനിൽ 2300 പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി : ഏഴു മതങ്ങളുടെ പുണ്യനഗരമായിരുന്നെന്ന് ഗവേഷകർ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2300 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി ഗവേഷകർ. ഖൈബർ പഷ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലയിലെ ബിസാരിയ നഗരത്തിലാണ് ഉദ്ഖനനം നടന്നത്. ബുദ്ധമത കാലഘട്ടത്തിൽ നിർമ്മിച്ച ഏറ്റവും പഴക്കമുള്ള ക്ഷേത്രമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന 2700 അമൂല്യ വസ്തുക്കൾ, നാണയങ്ങൾ, മോതിരം, ചട്ടി, ഗ്രീസ് രാജാവിന്റെ ഖരോസ്‌തി ഭാഷയിലുള്ള എഴുത്തുകൾ എന്നിവയാണ് ഉദ്ഖനനത്തിൽ ലഭിച്ചത്.

പാക് പഞ്ചാബിലെ തക്ഷശിലയേക്കാൾ ഇതിന് പഴക്കമുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് ഇനിയും അമൂല്യ വസ്തുക്കൾ കണ്ടു കിട്ടാൻ സാധ്യതയുണ്ടെന്ന് അവർ അറിയിച്ചു. സ്വാത് പ്രദേശം ആറോ ഏഴോ മതങ്ങളുടെ പുണ്യ സ്ഥലമാണെന്നാണ് ഗവേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതിനോടനുബന്ധിച്ച്, പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും ഉദ്ഖനനം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button