ഹോങ്കോങ്: ചൈനയുടെ ചാരവലയം ലോകം മുഴുവൻ പടർന്നു കിടക്കുന്നെന്ന് അമേരിക്ക. നേരായ രീതിയിലോ അല്ലാതെയോ ആവട്ടെ, ചൈനീസ് താൽപര്യത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ചൈനയ്ക്ക് അതിശക്തമായ ഒരു ചാര ശൃംഖല തന്നെയുണ്ട്. ചിലപ്പോൾ, വിവരങ്ങൾ ശേഖരിക്കുന്നത് വ്യക്തികളോ അല്ലെങ്കിൽ ബിസിനസ് സ്ഥാപനങ്ങളോ ആയിരിക്കും. എന്തായാലും, ചൈനീസ് സർക്കാരിന്റെ വ്യക്തമായ പിന്തുണയോടും താൽപര്യത്തോടും കൂടിയാണ് ഇത് നടക്കുന്നത്.
അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ, ചൈനീസ് സൈനിക ശക്തിയെ പറ്റിയുള്ള ഇരുപത്തൊന്നാമത്തെ റിപ്പോർട്ട് ഇക്കഴിഞ്ഞ നവംബർ മൂന്നാം തീയതിയാണ് പുറത്തിറക്കിയത്. അതിൽ, ചൈനീസ് ചാരപ്രവർത്തനങ്ങൾ മാത്രം വിശദീകരിക്കാൻ അവർ ഒരു ഭാഗം മാറ്റി വെച്ചിട്ടുണ്ട്.
റിപ്പോർട്ടിൽ പരാമർശിക്കുന്ന ചൈനീസ് ചാരപ്രവർത്തനങ്ങളെ പറ്റിയുള്ള പഠനങ്ങൾ പറയുന്നത്, തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാൻ എന്തു നെറികേടും ചെയ്യാൻ ചൈനയ്ക്ക് ചെയ്യാൻ മടിയില്ലെന്നാണ്. ഓരോ 10 മണിക്കൂർ കൂടുമ്പോഴും, ചൈനയുടെ ഒരു ചാരപ്രവർത്തനം വീതം അമേരിക്ക കണ്ടെത്തിയതായി ഇതിൽ പറയുന്നു. പോരാഞ്ഞ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ്റ്റഫർ റേയുടെ വെളിപ്പെടുത്തൽ പ്രകാരം, 2020-ൽ റിപ്പോർട്ട് ചെയ്ത രഹസ്യം ചോർത്താൻ ശർമ ശ്രമിച്ച കേസുകൾ 5,000 ആണ്. അവയിൽ പകുതിയിലധികവും ചൈനയുമായി ബന്ധപ്പെട്ടതാണ്.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ചോർത്താനുള്ള ചാരപ്രവർത്തനങ്ങളിൽ 1,300 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.ഇവ കൂടാതെ നേവൽ ആൻഡ് മറൈൻ ടെക്നോളജി, ബഹിരാകാശ സംവാദങ്ങൾ, സൈനിക സംവാദങ്ങൾ, മുങ്ങിക്കപ്പൽവേധ യുദ്ധമുറകൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാമാണ് ചൈന പ്രധാനമായി ചോർത്താൻ ശ്രമിച്ചിട്ടുള്ളത്.
Post Your Comments