വിവാഹം കഴിഞ്ഞ സ്ത്രീകൾ വളരെ പെട്ടെന്ന് തടി വയ്‌ക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. സന്തോഷം കൊണ്ടാണ് തടിവയ്ക്കുന്നതെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, സ്ത്രീകളിൽ വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് അഞ്ച് മുതൽ പത്ത് കിലോ വരെ ശരീരഭാരം വർധിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടിയുടെ ജീവിതശൈലിയിലും മാനസികനിലയിലും ഭക്ഷണരീതിയിലും വരുന്ന വലിയൊരു വ്യത്യാസമാണ് തടി വയ്‌ക്കുന്നതിന് കാരണമാകുന്നത്.
വിവാഹത്തിനുമുമ്പ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഹാരം വിവാഹശേഷം കഴിക്കുന്നതാണ് ഇതിനുകാരണമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹശേഷം ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കാന്‍ പരസ്‌പരം പ്രേരിപ്പിക്കും. ഇതാണ് ശരീരഭാരവും വണ്ണവും കൂടാനുള്ള കാരണമായി പറയപ്പെടുന്നത്.
Read Also : താല്‍പര്യവും തന്റേടവും ഇല്ലെങ്കില്‍ നിങ്ങള്‍ അത് വിട്ടുകളയണം: ബിജെപി നേതാക്കളും പൊലീസും തമ്മില്‍ തര്‍ക്കം
എന്നാൽ, വിവാഹശേഷമുള്ള ലൈംഗികജീവിതം സ്ത്രീകളിൽ ശരീരഭാരം കൂട്ടുമെന്നാണ് പൊതുവേയുള്ള ധാരണ. പുരുഷബീജം സ്‌ത്രീകളുടെ ശരീരത്തിലേക്ക് എത്തുന്നത് വണ്ണം വയ്‌ക്കുന്നതിന് കാരണമാകുമെന്ന് പറയപ്പെടുന്നു.കാരണം കൂടുതല്‍ കാലറി അടങ്ങിയിട്ടുള്ള ദ്രാവകമാണിത്. സ്‌ത്രീകളില്‍ ഈ ബീജം ശരീരഭാരം കൂട്ടുമെന്നത് തെറ്റാണ്. പുരുഷശരീരത്തില്‍ നിന്നും സ്‌ത്രീയുടെ ശരീരത്തിലെത്തുന്നത് പരമാവധി 3 മുതല്‍ 5 എംഎല്‍ സെമന്‍ മാത്രമാണ്.
Post Your Comments