തിരുവനന്തപുരം: സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന് ഓമന പേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണ് ആലപ്പുഴയിലെ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കള്‍ തമ്മിലുള്ളതും അതേസമയം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതല്‍ വര്‍ഗീയ ശക്തികളുമായി മാറി മാറി സി.പി.എമ്മിനുള്ള ബന്ധമാണ് അപകടമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : തിരുവനന്തപുരത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളില്‍ കുറ്റവാളികളെ പിടിക്കാന്‍ പൊലീസിന് താത്പര്യമില്ല. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടേയും ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയില്‍ എത്തിച്ചത്. പൊതു രാഷ്ട്രീയത്തില്‍ അപ്രസക്തരായവര്‍ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത്. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതേതരത്വം സംരഷിക്കണമെങ്കില്‍ ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ഒരുക്കുന്ന കെണിയില്‍ വീഴാതിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Post Your Comments