ജിദ്ദ: രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ആറു മാസത്തിനകം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സംവിധാനങ്ങളൊരുക്കി സൗദി അറേബ്യ. ഇതുവരെ രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു ആറു മാസം പിന്നിട്ടവർക്ക് മാത്രമേ ബൂസ്റ്റർ ഡോസിനുള്ള സംവിധാനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്ത് ആറു മാസം പൂർത്തിയാകും മുൻപ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
Read Also: അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും മസാലക്കുപ്പികളിലുമായി 3.8 കിലോ സ്വര്‍ണം കടത്തി; യുവതി അറസ്റ്റില്‍
ആറു മാസം പൂർത്തിയാകാത്തവർക്കും അപോയിന്റ്‌മെന്റ് എടുക്കാനുള്ള സംവിധാനമാണ് സജ്ജമായത്. സിഹത്തി ആപ് വഴിയാണ് ബുസ്റ്റർ ഡോസിന് ബുക്ക് ചെയ്യേണ്ടത്. ഫെബ്രുവരി മുതൽ സൗദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിരിക്കുകയാണ്.
Read Also: രാജ്യത്ത് കൊറോണ പ്രതിരോധം ശക്തമാക്കുന്നു, കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ : കേന്ദ്ര ആരോഗ്യമന്ത്രി
Post Your Comments