കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് കെ.എസ് ഷാനിനെ കൊലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പ്രകടനത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നു. മണിക്കൂറുകൾക്കുള്ളിലാണ് എറണാകുളത്തും ആലുവയിലും പോപ്പുലർ ഫ്രണ്ട് നൂറുകണക്കിന് പ്രവർത്തകരെ ഉൾക്കൊള്ളിച്ച് പ്രകടനം നടത്തിയത്. അർദ്ധരാത്രി നടന്ന പ്രകടനത്തിൽ ഇത്രയധികം പ്രവർത്തകർ എവിടെ നിന്നു വന്നു എന്നതിനെപ്പറ്റിയുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
എറണാകുളത്തെ മാളുകളിലും മറ്റു ജോലികളിലും ഏർപ്പെട്ടിരിക്കുന്നത് മലപ്പുറം, കൊല്ലം, പത്തനംതിട്ട എന്നി ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. എറണാകുളം സൗത്ത് മുതൽ ആലുവ വരെ ഹൈവേകളിൽ വഴിയോര തട്ട് കട നടത്തുന്ന ചിലരും പ്രകടനത്തിൽ പങ്കെടുത്തുവെന്നാണ് ഇന്റലിജൻസിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
മാളുകൾ തീവ്രവാദ സംഘടനയുടെ രഹസ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുവെന്നുള്ള ആരോപണം നേരത്തെ ഉണ്ടായിട്ടുണ്ട്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായവർ മാളുകളിലും തട്ടുകടകളിലും ജോലി ചെയ്യുന്നുണ്ടെന്നും ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് അന്വേഷണം നടത്തുന്നത്.
Post Your Comments