ThiruvananthapuramKeralaNattuvarthaLatest NewsNews

അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാര തുക എത്ര നല്‍കുമെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും

അരക്കോടിയുടെ നഷ്ടപരിഹാരമെന്ന ഹര്‍ജിയിലെ ആവശ്യം പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു

തിരുവനന്തപുരം: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോയെന്ന കാര്യം കോടതിയെ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Read Also : അർദ്ധരാത്രിയിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊച്ചിയിലെ പ്രകടനം : പങ്കെടുക്കാനെത്തിയവരെ കുറിച്ച് അന്വേഷണം നടത്തി പോലീസ്

അരക്കോടിയുടെ നഷ്ടപരിഹാരമെന്ന ഹര്‍ജിയിലെ ആവശ്യം പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുക. മാനസിക പിന്തുണ മാത്രമല്ല പെണ്‍കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. സ്ഥലംമാറ്റം ശിക്ഷയാകില്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്താണെന്നും ഡിജിപി ഈ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നത് ദോഷം ചെയ്യുമെന്നും കോടതി പറഞ്ഞിരുന്നു.

ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍.ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെന്ന് ജയചന്ദ്രന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button