മസ്‌കത്ത്: ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് ഒമാൻ. മൂന്നാമത് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള ആറിൽ നിന്ന് മൂന്ന് മാസമായാണ് കുറച്ചത്.
Read Also: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതി സിപിഐഎം ഏരിയ സെക്രട്ടറി
രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂർത്തിയാക്കിയവർക്ക് ചൊവ്വാഴ്ച്ച മുതൽ മൂന്നാം ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 ഉം അതിന് മുകളിലും പ്രായമുള്ള, രണ്ടാമത് ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയായ മുഴുവൻ ആളുകൾക്കും ബൂസ്റ്റർ ഡോസെടുക്കാമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആദ്യ രണ്ട് ഡോസുകളും ഏത് കമ്പനിയുടെ വാക്സിൻ സ്വീകരിച്ചവരാണെങ്കിലും മൂന്നാം ഡോസായി ഫൈസർ – ബയോഎൻടെക് വാക്‌സിനാണ് നൽകുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയം പോർട്ടൽ വഴിയോ, തറസ്സുദ് പ്ലസ് ആപ്ലിക്കേഷനിലോ മുൻകൂട്ടി രജിസ്റ്റർ ചെയ്തു വേണം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്താനെന്നും നിർദ്ദേശമുണ്ട്.
Post Your Comments