ആലപ്പുഴ ; ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎ ഇടപെടുന്നു. കൊലപാതകങ്ങള്‍ സംബന്ധിച്ച് പൊലീസില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ തേടി. രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതെന്നാണ് വിവരം. കേസിന്റെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പോലീസില്‍ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍ നമ്പറുകള്‍, യാത്രാ വിവരങ്ങള്‍, പശ്ചാത്തലം എന്നിവയിലാണ് വിവരശേഖരണം നടത്തിയത്.
Read Also : ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതില്‍ പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍ എംപി
ഏതെങ്കിലും കാരണവശാല്‍ കേസ് ഏറ്റെടുക്കേണ്ടി വന്നാല്‍ അതിന് ഉപകരിക്കുക എന്ന ലക്ഷ്യം കൂടി വിവര ശേഖരണത്തിലുണ്ട്. നിലവില്‍ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും വകുപ്പുകള്‍ ചുമത്തുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിലടക്കം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യം കെ.സുരേന്ദ്രനടക്കം ഉന്നയിച്ചിരുന്നു
ഇതിന് പിന്നാലെയാണ് എന്‍ഐഎ നിലവിലെ വിവരങ്ങള്‍ പോലീസില്‍ നിന്നും ശേഖരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കേരളത്തില്‍ എത്തി വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍കൂടിയാണ് നടപടി.
Post Your Comments