കവരത്തി : ലക്ഷദ്വീപില്‍ പുതിയ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളില്‍ നല്കി വന്നിരുന്ന അവധി ഇനി മുതല്‍ ഉണ്ടാകില്ല. മറ്റെല്ലാ പ്രദേശങ്ങളിലെയും പോലെ വാരാന്ത്യ അവധി ഞായറാഴ്ചയാക്കി . ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്.
Read Also : ആലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേ വ്യാപക ആക്രമണം
അതേസമയം, പുതിയ ഉത്തരവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും പ്രതിഷേധിക്കാനുമാണ് ചില സംഘടനകളുടെ നീക്കം. ലക്ഷദ്വീപിനെ മയക്കുമരുന്നിന്റെയടക്കം കളളക്കടത്ത് ഹബ്ബാക്കി മാറ്റാന്‍ നീക്കം നടക്കുന്നതിനിടെയ്ക്കാണ് ഭരണകൂടം ശക്തമായ നീക്കങ്ങള്‍ നടപ്പിലാക്കുന്നത് .
പാകിസ്താനില്‍ നിന്നു ഇന്ത്യയിലേക്കുള്ള ലഹരി മരുന്ന് കടത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും ലക്ഷദ്വീപിലെ ജനവാസം ഇല്ലാത്ത മേഖലകളാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Post Your Comments