Latest NewsIndiaNews

ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതില്‍ പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍ എംപി

മോദി സര്‍ക്കാര്‍ അധിക കാലം നില്‍ക്കില്ലെന്ന് ജയാ ബച്ചന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും അമിതാഭ് ബച്ചന്റെ മരുമകളുമായ ഐശ്വര്യറായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാല രാജ്യസഭയില്‍ ക്ഷുഭിതയായി സമാജ് വാദ് പാര്‍ട്ടി എംപി ജയാ ബച്ചന്‍. പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യറായി ബച്ചന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് ജയബച്ചന്‍ രാജ്യസഭയില്‍ നിയന്ത്രണം വിട്ട് പെരുമാറിയത്.

Read Also : ലഹരി വിൽപ്പന: പാക്‌സിതാൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി

ഈ സര്‍ക്കാര്‍ അധികകാലം പോകില്ലെന്ന് തുടങ്ങിയ വാക്കുകളുമായാണ് ജയബച്ചന്‍ രംഗത്തെത്തിയത്. നേരത്തെ രണ്ട് തവണ കേസ് മാറ്റിവെക്കല്‍ ആവശ്യപ്പെട്ടതിനു ശേഷമാണ് ഐശ്വര്യ റായ് ബച്ചന്‍ ഡല്‍ഹിയിലെ കേന്ദ്ര ഏജന്‍സിയുടെ ഓഫീസിന് മുന്നില്‍ ഹാജരായത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് ചോദ്യം ചെയ്യല്‍.

വിവിധ ലോക നേതാക്കളും രാഷ്ട്രീയ പ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും കായിക താരങ്ങളും വിദേശ അക്കൗണ്ടുകള്‍ തുടങ്ങുകയും വന്‍ തോതില്‍ നികുതി വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ നിന്നുള്ള 300 ഓളം പേര്‍ പനാമ രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button