ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് ആക്രമണം.പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ ഭാഷ്യം. ജില്ലയിൽ കനത്ത പൊലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്.
വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് ആവർത്തിക്കുന്നു. ബിനുവിന്റെ സഹോദരനെ വിമൽ മൂന്ന് മാസം മുമ്പ് ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വിമലിന് വെട്ടേറ്റതെന്നുമാണ് പോലീസ് പറയുന്നത്. പ്രശ്നത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.
Post Your Comments