തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെറുകിട വ്യവസായി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിളപ്പിൽ സ്വദേശിയായ ഹോളോ ബ്രിക്സ് കമ്പനി ഉടമയാണ് ജീവനൊടുക്കിയത്.
ഇയാൾക്ക് 58 ലക്ഷത്തിന്റെ കടബാധ്യതയാണ് ഉണ്ടായിരുന്നത്. സാങ്കേതിക സർവകലാശാല പദ്ധതി പ്രദേശത്ത് ഭൂമിയുണ്ടായിരുന്നു. രേഖകൾ അധികൃതർ വാങ്ങിവെച്ചതും കടബാധ്യത കൂട്ടിയെന്ന് ബന്ധുക്കൾ പറഞ്ഞു.
Read Also : ഒമിക്രോൺ : ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post Your Comments