Latest NewsIndiaNews

ഭര്‍ത്താവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ട് യുവതി പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി

അഗര്‍ത്തല : ത്രിപുരയില്‍ ഭര്‍ത്താവിനെ കൊന്നു മൃതദേഹം കിടപ്പുമുറിയില്‍ കുഴിച്ചിട്ട് പൊലീസ് സ്റ്റേഷനില്‍ പോയി യുവതി കീഴടങ്ങി. 30 കാരനായ സഞ്ജിത് റിയാങ്ങിന്റെ മൃതദേഹം വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്ന് കണ്ടെടുത്തു. ചെളിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ബംഗാള്‍ തലസ്ഥാനമായ അഗര്‍ത്തലയില്‍നിന്ന് 200 കിലോമീറ്റര്‍ ദൂരെ ദലൈ ജില്ലയിലെ ഗന്ധാചേരയിലെ ഗ്രാമത്തിലാണു സംഭവം. പ്രതിയായ ഭാരതി റിയാങ് (25) വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ടത്.

പ്രാഥമിക അന്വേഷണത്തില്‍ ഇയാളുടെ തലയില്‍ കനത്ത വസ്തുവാണ് അടിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. പോസ്റ്റ്മോര്‍ട്ടം നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ ഭാരതി എന്തിന് സഞ്ജിത്തിനെ കൊന്നുവെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button