ചവറ: പിരിവ് നല്‍കാത്തതിന്റെ പേരില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ. പന്മന പോരൂക്കര കളീലുവീട്ടില് ഷാനവാസ് (41), പന്മന മാവേലില്‍ മല്ലയില്‍ വീട്ടില്‍ ഷിജു (33), കരുനാഗപ്പള്ളി പുതുവേലില്‍ വീട്ടില്‍ പ്രശാന്ത് (37) എന്നിവരാണ് പൊലീസ് പിടിയിലായത്.
ശനിയാഴ്ച രാത്രി 8.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളിക്കോട്ടയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയും ജില്ല കമ്മിറ്റിയംഗവുമായ പന്മന കാവുങ്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (41), ഭാര്യ രമ്യ (34) എന്നിവരെയാണ് പിരിവ് നൽകാത്തതിന് കടയിൽ കയറി ആക്രമിച്ചത്.
Read Also : ഏറ്റവുമധികം സ്പാം ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
ശ്രീകുമാറിനോട് മൂവര്‍സംഘം പണം ആവശ്യപ്പെടുകയും നല്കാന് പറ്റില്ലെന്ന് പറഞ്ഞതിന്റെ വിരോധത്തില്‍ കടയിൽ കയറി ശ്രീകുമാറിനെയും ഭാര്യയെയും അക്രമിക്കുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments