UAELatest NewsNewsInternationalGulf

ഉടമയെ കൊലപ്പെടുത്തിയ ശേഷം ഫോൺ കടയിൽ നിന്നും മോഷ്ടിച്ചത് 158 ഫോണുകളും 21000 ദിർഹവും: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ്: ഉടമയെ കൊലപ്പെടുത്തിയ ശേഷം ഫോൺ കടയിൽ നിന്നും 158 സ്മാർട്ട് മൊബൈൽ ഫോണുകളും 21,000 ദിർഹവും കവർന്നെടുത്ത പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികളായ ഏഷ്യക്കാർക്ക് ശിക്ഷ വിധിച്ചത്.

Read Also: മുല്ലപ്പെരിയാര്‍ അണക്കെട്ട്: 2014ലെ സുപ്രീംകോടതി വിധിക്ക് ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഉടമയെ കൊലപ്പെടുത്തിയതിന് രണ്ട് ഏഷ്യക്കാർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു. മൂന്നാം പ്രതിക്ക് അഞ്ചു വർഷവും മോഷ്ടിച്ച സാധനങ്ങൾ സൂക്ഷിച്ചതിനു നാലു പേർക്ക് ജയിൽ ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ചു തീർന്നശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു.

മൊബൈൽ ഫോൺ ഔട്ട്‌ലെറ്റ് ഉടമയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ഡ്രൈവറാണ് കവർച്ച ആസൂത്രണം ചെയ്തത്. മൊബൈൽ ഷോപ്പിനുള്ളിൽ വെച്ച് ഉടമയെ ആക്രമിക്കുകയും വായിൽ ടേപ്പ് ഒട്ടിച്ച് ബന്ധസ്ഥനാക്കുകയും ചെയ്തു. ശ്വാസം മുട്ടിയാണ് ഉടമ മരിച്ചത്.

Read Also: കെ റെയില്‍ സ്ഥലമേറ്റെടുപ്പിനിടെ പ്രതിഷേധം: ദേഹത്ത് പെട്രോളൊഴിച്ച് കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button