പനാജി: സ്വാതന്ത്ര്യത്തിന്റെ അറുപതാം വാർഷികം ആഘോഷിച്ച് ഗോവ. ഇതിനോടനുബന്ധിച്ച് പനാജിയിൽ വജ്രജൂബിലി ആഘോഷങ്ങൾ നടത്തി പ്രതിരോധ മന്ത്രാലയം. പോർച്ചുഗീസുകാർ ഇന്ത്യ വിട്ടു പോയതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഓരോ വർഷവും ഡിസംബർ 19ന് ഗോവൻ സംസ്ഥാനം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ഇപ്രാവശ്യം,, പ്രധാനമന്ത്രി നരേന്ദ്രമോദി ആസാദ് മൈതാനിൽ സ്ഥിതി ചെയ്യുന്ന രക്തസാക്ഷികളുടെ സ്മാരകത്തിൽ പുഷ്പഹാരം അർപ്പിച്ചു. നൂറു സൈനികർ അടങ്ങുന്ന സംഘം, സ്വാതന്ത്ര്യത്തിന്റെ അനുസ്മരണാർത്ഥം ഗാർഡ് ഓഫ് ഓണർ നൽകി.
ഇന്ത്യയിൽ ഏറ്റവും ആദ്യം വന്നതും, ഏറ്റവും അവസാനം ഇന്ത്യ വിട്ടു പോയവരുമായ പോർച്ചുഗീസുകാരുടെ കോളനിയായിരുന്നു ഗോവ. 17 ഡിസംബർ 1961ന് ആരംഭിച്ച സൈനിക നടപടിയിലൂടെയാണ് 19ന് ഗോവൻ പ്രദേശം ഇന്ത്യ പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചടക്കിയത്.
Post Your Comments