ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ എംബസിക്കു സമീപം റോക്കറ്റാക്രമണം. ഇന്ന് പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. ബാഗ്ദാദിലെ ഗ്രീൻസോണിൽ രണ്ട് റോക്കറ്റുകൾ വന്ന് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഒരു റോക്കറ്റ് അന്തരീക്ഷത്തിൽ വെച്ചു സി-റാം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നിർവ്വീര്യമാക്കിയതായി ഇറാഖ് ഭരണകൂടം അറിയിച്ചു. ആക്രമണത്തിൽ, രണ്ട് കാറുകൾ തകർന്നിട്ടുണ്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് ആക്രമണം നടത്തിയതിനു പിന്നിൽ ഇറാനാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.
ആക്രമണം ഉണ്ടായതിനെ തുടർന്ന് ഇറാഖ് സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ഗ്രീൻ സോണിൽ നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനാൽ വളരെ ഗൗരവത്തോടെയാണ് സർക്കാർ ആക്രമണത്തെ സമീപിച്ചിരിക്കുന്നത്.
Post Your Comments