AlappuzhaNattuvarthaLatest NewsKeralaNews

നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ കപ്പോത്ത് വെളി സത്യശീലന്റെയും സുശീലയുടെയും മകൻ സഞ്ജു സത്യൻ(28)ആണ് മരിച്ചത്

ചേർത്തല: നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് കയറി യുവാവ് മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ കപ്പോത്ത് വെളി സത്യശീലന്റെയും സുശീലയുടെയും മകൻ സഞ്ജു സത്യൻ(28)ആണ് മരിച്ചത്.

കിഴക്കേ നാൽപ്പത് ജംഗ്ഷന് കിഴക്ക് വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടേ ആണ് അപകടമുണ്ടായത്. ഇലക്ട്രിക്കൽ വർക്കറായ സഞ്ജു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിർത്തിയിട്ടിരുന്ന ഗ്യാസ് കൊണ്ടുപോകുന്ന എയ്സ് വാഹനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

Read Also : ആലപ്പുഴ ഇരട്ട കൊലപാതകം: കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമെന്ന് രമേശ് ചെന്നിത്തല

അപകടമുണ്ടായ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: സൗമ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button