2020 മെയിൽ പെട്രോൾ ഡീസൽ നികുതി ഉയർത്തിയതിന് ശേഷം ഏറ്റവും പുതിയ വർദ്ധനവ് പെട്രോൾ ഡീസൽ എന്നിവയ്ക്ക് റെക്കോർഡ് വില വർദ്ധനയാണ് ഉണ്ടായത്. അന്താരാഷ്‌ട്ര എണ്ണവിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനയെ തുടർന്നുണ്ടായ ഏറ്റവും പുതിയ വർദ്ധനവ് രാജ്യത്തുടനീളമുള്ള പമ്പ് നിരക്കുകളെ എക്കാലത്തെയും ഉയർന്ന നിലയിലേക്ക് തള്ളിവിട്ടു. എല്ലാ പ്രധാന നഗരങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണെങ്കിൽ, ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ ഡീസൽ ആ നില മറികടന്നു.
2020 മെയ് 5ന് എക്‌സൈസ് തീരുവ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്താനുള്ള ഗവൺമെന്റിന്റെ തീരുമാനത്തിന് ശേഷം പെട്രോൾ വിലയിലുണ്ടായ ആകെ വർദ്ധനവ് ഇപ്പോൾ ലിറ്ററിന് 35.98 രൂപയാണ്. ഈ കാലയളവിൽ ഡീസൽ നിരക്ക് ലിറ്ററിന് 26.58 രൂപ വർദ്ധിച്ചു. കോവിഡ് കാലയളവിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സൗജന്യ വാക്സിനുകളും ഭക്ഷണവും പാചക വാതകവും നൽകുന്നതിനുള്ള സർക്കാർ പദ്ധതികൾക്ക് നികുതി വർധന സഹായകമായെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു.
പെട്രോൾ വിലയുടെ 54 ശതമാനവും ഡീസൽ വിലയുടെ 48 ശതമാനവും വരുന്ന നികുതികൾ റോഡുകൾ നിർമ്മിക്കുന്നതിനും പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനും മറ്റ് സാമൂഹിക ക്ഷേമ പദ്ധതികൾക്കും വേണ്ടി പോകുന്നതായും മന്ത്രി പറഞ്ഞു. കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം ഡീസൽ ആയതിനാൽ ഇന്ധന വിലയിലെ വർദ്ധനവ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.
സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ച് ഉറങ്ങുന്നവർ ഈ അപകടം അറിഞ്ഞിരിക്കണം
അതേസമയം ഇന്ധന വില കുറയ്ക്കുന്നതിനായി ജിഎസ്ടി വ്യവസ്ഥയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തുന്നതിന് കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിലിന് മുമ്പാകെ വയ്ക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ ലക്നൗവിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇത് പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരുകൾ ഇതിനെ എതിർക്കുകയായിരുന്നു. പെട്രോളും ഡീസലും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നത് തുടരാൻ സമിതി ഏകകണ്ഠമായി തീരുമാനിച്ചതായി ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. അതേസമയം, കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ യുപിഎ സർക്കാർ പുറത്തിറക്കിയ 1.34 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകൾ ഇന്ധനവില വർധനവിന് കാരണമായി ബിജെപി നേതാക്കൾ ആരോപിക്കുന്ന ഘടകങ്ങളിലൊന്നാണ്.
യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളും ഡീസലും പാചക വാതകവും മണ്ണെണ്ണയും സബ്‌സിഡി നിരക്കിൽ വിറ്റിരുന്നു. അന്താരാഷ്‌ട്ര നിരക്ക് ബാരലിന് 100 ഡോളർ കടന്നതിനാൽ കുതിച്ചുയർന്ന ചെലവും തമ്മിൽ തുല്യത കൊണ്ടുവരാൻ സബ്‌സിഡി നൽകുന്നതിനുപകരം, അന്നത്തെ സർക്കാർ ഇന്ധന ചില്ലറ വ്യാപാരികൾക്ക് മൊത്തം 1.34 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകൾ നൽകി. ഈ ഓയിൽ ബോണ്ടുകളും അതിന്റെ പലിശയുമാണ് ഇപ്പോൾ നൽകുന്നത്.
1.34 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകളിൽ, വെറും 3,500 കോടി പ്രിൻസിപ്പൽ മാത്രമേ അടച്ചിട്ടുള്ളൂ, ശേഷിക്കുന്ന 1.3 ലക്ഷം കോടി ഈ സാമ്പത്തിക വർഷത്തിനും 2025-26 നും ഇടയിൽ തിരിച്ചടവ് നൽകാനുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം (2021-22) സർക്കാർ10,000 കോടി തിരിച്ചടയ്ക്കണം. 2023-24ൽ മറ്റൊരു 31,150 കോടിയും അടുത്ത വർഷം 52,860.17 കോടിയും 2025-26ൽ 36,913 കോടിയും തിരിച്ചടയ്‌ക്കാനുണ്ട്. ഇതോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധനവും കൂടിയാകുമ്പോൾ രാജ്യത്ത് സമീപകാലത്ത് ഇന്ധനവിലയിൽ ഗണ്യമായ കുറവ് ഉണ്ടാകാൻ സാധ്യതയില്ല.
Post Your Comments