വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാൻഡ് അക്വിസിഷൻ ഓഫിസും ജില്ല വിദ്യാഭ്യാസ ഓഫിസും എൽ.ഐ.സി ഓഫിസും സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലെ തീപിടിത്തത്തിലും സതീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
നാലാമത്തെ കേസിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റ് മൂന്ന് കേസുകളിൽ കഴിഞ്ഞ ദിവസം സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. താലൂക്ക് ഓഫിസ് തീപിടിത്തത്തിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വടകര പഴയ സ്റ്റാൻഡിന് സമീപത്തെ താലൂക്ക് ഓഫിസ് കെട്ടിടത്തിൽ വെള്ളിയാഴ്ച അതിരാവിലെ അഞ്ചരയോടെയാണ് വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുക്കാൽ ഭാഗവും ഓഫിസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചിരുന്നു.
Post Your Comments