ന്യൂഡൽഹി: കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി, എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.
തുടർച്ചയായി പോപ്പുലർഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളിൽ രാഷ്‌ട്രീയ സഹായം ലഭിക്കുന്നുണ്ടോ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് നിർദേശം.
കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി നടത്തിയ പരിശോധനയ്‌ക്കിടയിൽ പ്രതിഷേധം നടത്തിയവരെ പറ്റിയും അന്വേഷിക്കും. അതേസമയം കേരളത്തിൽ ക്രമസമാധാന നില തകർന്നെന്ന് സുബ്രഹ്മണ്യസ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു.
Post Your Comments