
തിരുവനന്തപുരം : നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഗണിതശാസ്ത്രം താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22-ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
Post Your Comments