തിരുവനന്തപുരം : കേരള സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. കേരളത്തിന്റെ ക്രമസമാധാന നില തകർന്നു എന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പിണറായി സർക്കാരിന് പിരിച്ചുവിടണം. ഇസ്ലാമിക വത്കരണത്തിന് ശ്രമിക്കുന്നവർ പാകിസ്ഥാനിലേക്ക് പോകണം. കേരളത്തെ തീവ്രശക്തികളുടെ സുരക്ഷിത താവളമാകാൻ അനുവദിക്കരുത്’- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഒബിസി മോർച്ച നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ ഭീകര ശക്തികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ഇന്ത്യയാണ് ഏറ്റവും വിശ്വസ്ഥർ: ദീർഘകാല ബന്ധമാണ് രാജ്യവുമായി ഉദ്ദേശിക്കുന്നതെന്ന് കസാഖിസ്ഥാൻ
ഇന്ന് രാവിലെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് കൊല്ലപ്പെടുന്നത്.
സംഭവത്തിൽ 11 പേരേയും എസ്ഡിപിഐയുമായി ബന്ധമുള്ള ആംബുലൻസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഞ്ജിത്തിനെ കൊല്ലാൻ അക്രമി സംഘം എത്തിയത് ആംബുലൻസിലാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
Post Your Comments