തിരുവനന്തപുരം: തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിൽ ശബരിമല തീർഥാടകന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് അലഗഡ് സ്വദേശി ഗജുല ചിന്ന രാമുഡു (37) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തിന് ആണ് സംഭവം. ചന്തവിള യുപിഎസിന് മുന്നിലാണ് അപകടമുണ്ടായത്. റോഡിൽ അപകടകരമായ നിലയിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിലിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ കാറിന്റെ ഇടതു വശത്തിരുന്ന ഗജുലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
Read Also : ചാണകം വാരി തേയ്ക്കരുതെന്ന് സന്ദീപാനന്ദ ഗിരി, കമ്മ്യൂണിസ്റ്റാനന്ത ഗിരി എന്ന് ട്രോളി സോഷ്യൽ മീഡിയ
ഉടൻ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ്നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Post Your Comments