Latest NewsKeralaIndia

രഞ്ജിത്തിനെ എസ്ഡിപിഐ വെട്ടിക്കൊലപ്പെടുത്തിയത് പെറ്റമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട്: ആഭ്യന്തരവകുപ്പ് ആലസ്യത്തിൽ

അടുത്തടുത്ത് വീടുകളുള്ള ഈ സ്ഥലത്ത് കൃത്യമായ പ്ലാനിം​ഗോടെയാണ് അക്രമിസംഘം എത്തിയത്.

ആലപ്പുഴ: കഴിഞ്ഞ രാത്രിക്കിടെ ആലപ്പുഴയിൽ നടന്നത് രണ്ടു കൊലപാതകങ്ങൾ. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ അക്രമിസംഘം കൊലപ്പെടുത്തിയത് വീട്ടിൽ കയറി ക്രൂരമായി വെട്ടി. കുടുംബാം​ഗങ്ങളുടെ മുന്നിലിട്ടാണ് രഞ്ജിത്തിനെ അക്രമിസംഘം വെട്ടിയത്. അടുത്തടുത്ത് വീടുകളുള്ള ഈ സ്ഥലത്ത് കൃത്യമായ പ്ലാനിം​ഗോടെയാണ് അക്രമിസംഘം എത്തിയത്.

രഞ്ജിത്തിന്റെ ഭാര്യയും അമ്മയും അപ്പോൾ വീട്ടിലുണ്ടായിരുന്നു. ഇരുവരുടെയും മുന്നിലിട്ടാണ് അക്രമികൾ രഞ്ജിത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്. എസ്ഡിപിഐ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം വേണ്ടത്ര ജാ​ഗ്രതയോ മുൻകരുതലോ സ്വീകരിക്കാതെ പൊലീസ് നിഷ്ക്രിയമായപ്പോൾ 12 മണിക്കൂറിനിടെ ആലപ്പുഴ ന​ഗരം സാക്ഷ്യം വഹിച്ചത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾക്കാണ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ടതിന് ശേഷവും പൊലീസ് ജാ​ഗ്രത പുലർത്താതിരുന്നതാണ് ഇന്ന് രാവിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമായത്.

ജില്ലയിലെ ബിജെപി നേതാക്കൾ ആക്രമിക്കപ്പെട്ടേക്കാം എന്ന സാമാന്യ ബോധം പോലും പൊലീസിന് ഉണ്ടായിരുന്നില്ല എന്നാണ് ജനങ്ങളുടെ ആരോപണം. എസ്ഡിപിഐ ആക്രമണത്തിൽ നഷ്ടമായത് ഒന്നുമറിയാതെ വീട്ടിലിരുന്ന ബിജെപി നേതാവിന്റെ ജീവൻ. കഴിഞ്ഞ ദിവസം രാത്രിയിൽ എസ്ഡിപിഐ നേതാവ് കെ എസ് ഷാന്റെ കൊലപാതകത്തിന് പ്രതികാരം എന്ന നിലയിലാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്.

ഷാന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത രഞ്ജിത്തിനെ കൊലപ്പെടുത്തിയത് ഷാന്റെ കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെച്ചശേഷമാണെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട അഭിഭാഷകനായ ഷാൻ. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട അഭിഭാഷകനായ രഞ്ജിത്ത് ശ്രീനിവാസൻ.12 മണിക്കൂറിനുള്ളിൽ കേരളത്തിലെ ഒരു ജില്ലയിൽ തന്നെ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് രഞ്ജിത്തിന്റേത്.

ഷാന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത രഞ്ജിത്തിന് നേരേ ഒരു ആക്രമണം ഉണ്ടാകുമെന്ന് അദ്ദേഹവും കരുതിയിരുന്നില്ല. നിരവധി വെട്ട് ശരീരത്തിൽ ഏറ്റിരുന്നെങ്കിലും കഴുത്തിലേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴയിൽ 12 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ര‍‍ഞ്ജിത്തിന്റേത്. നടക്കാനിറങ്ങിയ രഞ്ജിത്തിനെ ആക്രമിച്ചപ്പോൾ തന്നെ വീട്ടിലേക്കു തിരികെ ഓടിക്കയറി. എന്നാൽ അക്രമികൾ പിന്നാലെ എത്തി വീട്ടിൽ വെച്ചാണ് ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. അഭിഭാഷകനാണ് ര‍ഞ്ജിത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button