പനാജി: വിമോചന ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗോവയിലെത്തുന്നു. പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിക്കാന്‍ പോരാടിയ സൈനികരെ ആദരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പോര്‍ച്ചുഗീസ് ഭരണത്തില്‍നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യന്‍സേനയുടെ ‘ഓപ്പറേഷന്‍ വിജയ്’ ദൗത്യം വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഡിസംബര്‍ 19 ന് വിമോചന ദിനം ആഘോഷിക്കാറുണ്ട്. ഗോവയില്‍ 650 കോടിയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും.
Read Also : കുപ്പിവെള്ളത്തിന്റെ വില 13ല്‍ നിന്ന് കുത്തനെ ഉയര്‍ത്തി കമ്പനികള്‍
പുനരുദ്ധാരണം നടത്തിയ അഗൗദ ഫോര്‍ട് ജയിലിലെ മ്യൂസിയം, ഗോവ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, ദക്ഷിണ മുംബൈയിലെ ജില്ലാ ആശുപത്രി, മാര്‍ഗോവയിലെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ തുടങ്ങിവയുടെ ഉദ്ഘാടനമാണ് അതില്‍ ചിലത്. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ ഫലമാണ് ഈ പദ്ധതികളെന്ന് ഗോവ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
380 കോടി രൂപ ചെലവിലാണ് ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചത്.
Post Your Comments