ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയില്‍ വന്‍ ബോംബ് സ്‌ഫോടനം . കറാച്ചിയിലെ ഷെര്‍ഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്ഫോടനമുണ്ടായത് . പത്തോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സിഎച്ച്‌കെ ബേണ്‍സ് യൂണിറ്റിലേക്കും ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ആശുപത്രിയിലേക്കും മാറ്റി. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും , സമീപത്ത് സ്ഥിതി ചെയ്യുന്ന ബാങ്ക് കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു.
Post Your Comments