കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ നടപടികൾക്കെതിരെ വീണ്ടും വിമർശനങ്ങളുമായി ഐഷ സുൽത്താന. ദ്വീപിലെ കപ്പൽ ഗതാഗതത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ഹുസൈൻ എന്ന വ്യക്തിയെ അനുകൂലിച്ചുകൊണ്ടാണ് ഐഷ സുൽത്താന രംഗത്തു വന്നിരിക്കുന്നത്.
Also Read:കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം: മുഖ്യമന്ത്രി
‘നട്ടെല്ലിന്റെ സ്ഥാനത്ത് ചിലർക്കുള്ളത് വാഴപ്പിണ്ടിയാണ്, അവരിലാണ് ഭയമുള്ളത്. അവരുടെ തെറ്റിനെ ചൂണ്ടി കാണിക്കുന്നവരെ അവർ ഭയക്കുന്നു. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയത് 2014 ആണെന്ന് പറഞ്ഞ കങ്കണയുടെ പ്രസ്ഥാവന ശെരിയും, ഒപ്പം രാജ്യസ്നേഹി പട്ടവും സമ്മാനമായി കൊടുത്തു’, ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
നെട്ടല്ലിന്റെ സ്ഥാനത്ത് ചിലർക്കുള്ളത് വാഴപ്പിണ്ടിയാണ്, അവരിലാണ് ഭയമുള്ളത്. അവരുടെ തെറ്റിനെ ചൂണ്ടിക്കാണിക്കുന്നവരെ അവർ ഭയക്കുന്നു.
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയത് 2014 ആണെന്ന് പറഞ്ഞ കങ്കണയുടെ പ്രസ്താവന ശെരിയും,ഒപ്പം രാജ്യസ്നേഹി പട്ടവും സമ്മാനമായി കൊടുത്തു.
എന്നാൽ, ജനിച്ച നാട്ടിലും, കണ്ട് വളർന്ന നാട്ടുകാർക്കെതിരെയും നടപ്പാക്കിയ കരട് നിയമത്തെ ചോദ്യം ചെയ്ത ഞങ്ങളൊക്കെ രാജ്യദ്രോഹിയും, ഒപ്പം കേസും, കൊള്ളാം.
ഹുസൈൻ സാറിനൊപ്പം നാടും നാട്ടുകാരും ഒറ്റ കെട്ടായിട്ടുണ്ടാവും. ഞാൻ മുൻപ് പറഞ്ഞിരുന്നില്ലേ ‘അവരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം’. നട്ടെല്ലുള്ള നാട്ടുകാരെ തൊടാൻ ഒരുത്തനെ കൊണ്ടും സാധിക്കില്ല.
Post Your Comments