കോവിഡ് മഹാമാരിയുമായി കേരളം പോരാട്ടം തുടരുന്നതിനിടെയാണ് സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലാക്കി നിപ വൈറസിന്റെ രണ്ടാം വരവ്. കോവിഡിൽ നിന്നും ലോക്ഡൗണിൽ നിന്നും മുക്തി നേടുന്നതിന് മുമ്പെയായിരുന്നു നിപയെത്തിയതും ഒരു ജീവൻ കവർന്നതും.
കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്തിട്ട് 3 വർഷം പിന്നിടവെയാണ് വീണ്ടും നിപയുടെ വരവ് റിപ്പോർട്ട് ചെയ്തത്. കേരളം ഇന്നേവരെ കേള്‍ക്കാതിരുന്ന നിപ എന്ന മഹാമാരി കവര്‍ന്നെടുത്ത പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയെ നാം എങ്ങനെ മറക്കും. 2018-ൽ പ്രളയം പോലെ തന്നെ കേരളത്തെ ഭയപ്പെടുത്തിയ ഒന്നായിരുന്നു നിപയും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 19 പേര്‍ക്കാണ് നിപ വൈറസ് പിടിപെട്ടത്. ഇതില്‍ 17 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകൾ പറയുന്നു. അതേസമയം 2018 മെയ് അഞ്ചിന് കേരളത്തിൽ നിപ രോഗം 23 പേര്‍ക്ക് ബാധിച്ചിരുന്നെന്നും 21 പേര്‍ മരിച്ചെന്നുമാണ് രാജ്യാന്തര പഠനസംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നത്.
Read Also : Roundup 2021: കേരളം വീണ്ടും അടച്ച് പൂട്ടിയപ്പോൾ
2018-ൽ കോഴിക്കോട് ചെങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ ഒരു കുടുംബത്തിലുണ്ടായ തുടര്‍ മരണങ്ങളിലൂടെയാണ് നിപ എന്ന ഭീതി മലയാളികളുടെ മനസില്‍ കയറിക്കൂടുന്നത്. മെയ് അഞ്ചിനു മരിച്ച മുഹമ്മദ് സാബിത്ത് എന്നയാള്‍ക്കാണ് കേരളത്തില്‍ ആദ്യമായി നിപ പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയില്‍ സാലിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ലക്ഷണങ്ങളില്‍ നിന്ന് നിപ ആണോയെന്ന സംശയം ആദ്യമായി മുന്നോട്ടുവെച്ചത് അവിടുത്തെ ഫിസിഷ്യനായിരുന്ന ഡോ. അനൂപ് കുമാർ ആയിരുന്നു.
Read Also : ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി, അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവം : യുവതി പിടിയില്‍
തുടര്‍ന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധന ഫലം നിപ ശരിവെച്ചു. കൂടാതെ മറിയം, മൂസ എന്നിവര്‍ക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. പരിശോധന ഫലം വന്ന മെയ് 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് നഴ്‌സ് ലിനി മരിക്കുന്നത്. ആദ്യം രോഗം പിടിപെട്ട സബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പരിചരിക്കുമ്പോഴാണ് ലിനിയും നിപയുടെ പിടിയിലമരുന്നത്.
രണ്ടാം ഘട്ട വരവിലും കോഴിക്കോട് ജില്ലയിലാണ് നിപ സ്ഥിരീകരിച്ചത്. 12 വയസുകാരനാണ് ചികിത്സയിലിരിക്കെ നിപ വൈറസ് ബാധിച്ച് മരിച്ചത്. കുട്ടി നേരത്തെ കോവിഡ് ബാധിതനും ആയിരുന്നു. പനി മാറാതിരുന്നതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് രോഗിക്ക് ഛർദ്ദിയോ മസ്തിഷ്ക ജ്വരമോ ബാധിച്ചാൽ ഉടന് തന്നെ നിപ വൈറസ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
Read Also : കേരളത്തിൽ വർഗ്ഗീയത വളർത്തിയത് എം എം അക്ബർ, ഇന്ത്യയിൽ സാക്കിർ നായിക്: കാസിമിയെ അനുകൂലിച്ച് ജസ്‌ല മാടശ്ശേരി
കോവിഡ് പ്രതിരോധത്തിനായി നാം എടുക്കുന്ന മുൻകരുതലുകളൊക്കെ തന്നെയാണ് നിപ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും നിർദേശിച്ചിരുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിച്ചതും, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകിയതും എല്ലാം നിപയുടെ വ്യാപന തോത് ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിപ സാന്നിധ്യം കൂടി കണ്ടെത്തിയത്. ഇതോടെ അതീവ ജാഗ്രതയിലായിരുന്നു കേരളവും ആരോഗ്യവകുപ്പും. അതേസമയം നിപ അധികം പേടിപ്പെടുത്താതെ ഒരു മരണം കൊണ്ട് തൃപ്തിയടഞ്ഞ് പിൻവാങ്ങി എന്നത് ആശ്വാസകരം തന്നെയാണ്.
എന്താണ് നിപ വൈറസ്
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
രോഗ ലക്ഷണങ്ങള്‍
അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. ഇത്രയും ദിവസങ്ങൾ കഴിഞ്ഞാലെ രോഗബാധയുണ്ടായ വ്യക്തിയിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങു. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.
Post Your Comments