KeralaLatest NewsNews

ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി, അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവം : യുവതി പിടിയില്‍

തൃശ്ശൂര്‍: ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ കുടുങ്ങിയത് ഭാര്യ. ഭര്‍ത്താവിനെ യുവതി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തൃശൂര്‍ പേരിഞ്ചേരിയിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ രേഷ്മ ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : 20 വെട്ടുകൾ, തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവ്: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ഒരാഴ്ച്ച മുമ്പായിരുന്നു കൊലപാതകം. മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിടാന്‍ രേഷ്മയെ സഹായിച്ച ധീരു എന്നയാളും പിടിയിലായിട്ടുണ്ട്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button