Latest NewsNewsIndiaCrime

മതനിന്ദ‍ ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പടുത്തി

സിഖുകാരുടെ മതപതാകയായ നിഷാന്‍ സാഹിബ് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്

ചണ്ഡീഗഡ്: മതനിന്ദ‍ ആരോപിച്ച്‌ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പടുത്തി. പഞ്ചാബില്‍ ആണ് സംഭവം. സിഖ് മതത്തെ നിന്ദിച്ചതായി ആരോപിച്ച്‌ 24 മണിക്കൂറിനുള്ളില്‍ പഞ്ചാബിൽ നടക്കുന്ന രണ്ടാമത്തെ ആള്‍ക്കൂട്ടക്കൊലപാതകമാണിത്.

കപൂര്‍ത്തല ജില്ലയിലെ ഗുരുദ്വാരയിലെ സിഖ് പതാക എടുത്ത് മാറ്റിയതിനാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പടുത്തിയത്. ഞായറാഴ്ച രാവിലെ നിസാംപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം.

read also: ഒരു മൃതദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവ്, പോപ്പുലര്‍ഫ്രണ്ടിന് ഒരു നിയമവും ബിജെപിയ്ക്ക് മറ്റൊരു നിയമവും

ഞായറാഴ്ച അതിരാവിലെ നാലിന് പ്രാര്‍ത്ഥനയ്ക്ക് എത്തിയ ഗുരുദ്വാരയുടെ കെയര്‍ ടേക്കറായ അമര്‍ജിത് സിംഗാണ് സംശയാസ് പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടത്. സിഖുകാരുടെ മതപതാകയായ നിഷാന്‍ സാഹിബ് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവെന്നു ആരോപിച്ചാണ് മർദ്ദിച്ചത്.

ശനിയാഴ്ച അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തിലെ മതപുസ്തകത്തിന് സമീപം വെച്ചിരിക്കുന്ന വാള്‍ കൈക്കലാക്കന്‍ യുവാവ് ശ്രമിച്ചതിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button