Latest NewsNewsInternational

239 യാത്രക്കാരുമായി ആകാശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മറഞ്ഞ മലേഷ്യന്‍ വിമാനം തകര്‍ന്നത് കംബോഡിയയിലെ ഉള്‍ക്കാട്ടില്‍?

ക്വാലാലംപൂര്‍: 239 യാത്രക്കാരുമായി എട്ടു വര്‍ഷം മുന്‍പ് ആകാശത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മറഞ്ഞ മലേഷ്യന്‍ വിമാനം കംബോഡിയയിലെ ഉള്‍ക്കാട്ടില്‍ തകര്‍ന്നുവീണുവെന്ന് സംശയം. എട്ടു വര്‍ഷം മുന്‍പ് അതായത് 2014 മാര്‍ച്ച് 8ന് 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടേയ്ക്ക് പോയി എന്നതിന് ഇപ്പോഴും ഉത്തരമില്ല. വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ അപ്രത്യക്ഷമാകല്‍ എന്നാണ് എം എച്ച് 370 വിമാനത്തിന്റെ അപ്രത്യക്ഷമാകലിനെ പറയുന്നത്. ബെയ്ജിംഗിലേക്ക് യാത്ര തിരിക്കാനായി ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് ഏറെ വൈകാതെ വിമാനം റഡാറില്‍ നിന്നും മായുകയായിരുന്നു.

Read Also : രഹസ്യബന്ധം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അയല്‍വാസിയായ യുവതിയെ ബലാത്സംഗം ചെയ്തു: യുവാക്കൾ അറസ്റ്റിൽ

ഇതിനെ തുടര്‍ന്ന് വ്യാപകമായ തിരച്ചിലുകള്‍ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ ദുരൂഹത അവസാനമായി എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിമാനത്തെ കുറിച്ച് അന്വേഷണം നടത്തുന്ന യൂണികോണേയ്രോ സ്‌പേസിലെ ആന്‍ഡ്രൂ മില്‍നെ പറയുന്നത് കംബോഡിയയിലെ നിബിഡ വനത്തിനുള്ളില്‍ ഒരു വലിയ ആഘാതം നടന്നതായി ചില ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ്.

ഈ ചിത്രങ്ങള്‍ അമേരിക്ക പ്രതിരോധ സേനയിലേയും വൈറ്റ്ഹൗസിലേയും ചിലരുമായി പങ്കുവയ്ക്കുകയും പുന:പരിശോധിക്കുകയും ചെയ്തു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

2022 ആദ്യം, വിമാനം കണ്ടെത്തുന്നതിനായി ഒരു ഹെലികോപ്റ്റര്‍ തിരച്ചിലിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിമാനം പറന്നുയര്‍ന്ന് ഏകദേശം 38 മിനിറ്റിനു ശേഷം വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിക്കുമ്പോാള്‍ വിമാനം തെക്കന്‍ ചൈന കടലിനു മുകളിലായിരുന്നു. പിന്നെയും ഒരു മണിക്കൂര്‍ നേരം ഇത് സൈനിക റഡാറില്‍ ദൃശ്യമായിരുന്നു.

റഡാര്‍ ഡാറ്റ പ്രകാരം വിമാനം അതിന്റെ നിശ്ചിത പാതയില്‍ നിന്നും വ്യതിചലിച്ച് മലേഷ്യയിലെ പെനാംഗ് ദ്വീപിന് വടക്ക് പടിഞ്ഞാറ് മാറി 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ അപ്രത്യക്ഷമായി എന്നതാണ് വിവരം. എന്നിരുന്നാലും മില്‍നെ വിശ്വസിക്കുന്നത് മലേഷ്യയുടെ വടക്ക്കിഴക്കായി, തായ്‌ലാന്‍ഡിനും വിയറ്റ്‌നാമിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കംബോഡിയയില്‍ വിമാനം തകര്‍ന്ന് വീണിട്ടുണ്ടാകും എന്നാണ്. വിമാനം തകര്‍ന്നു എന്ന് വിശ്വസിക്കപ്പെടുന്ന വനമേഖലയുടെ തകരുന്നതിനു മുന്‍പും അതിനു ശേഷവും ഉള്ള ഉപഗ്രഹചിത്രങ്ങളും ഈ അനുമാനത്തിന് കൂടുതല്‍ കരുത്തേകുന്നു. ഈ ചിത്രങ്ങളില്‍, വനമേഖലയുടെ പ്രസ്തുത ഭാഗത്ത് കനത്ത ഒരു ആഘാതം നടന്ന ലക്ഷണമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button