KeralaNattuvarthaLatest NewsIndiaNews

കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:വാ​ഹ​നാ​പ​ക​ടം : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ചു

‘സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്’, മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളേയും അപലപിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ അടിയന്തിര ഇടപെടൽ നടത്തിയില്ല എങ്കിൽ വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ പോകുമെന്നും
കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button