ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

നാടുനടുക്കി രാഷ്ട്രീയ കൊലപാതകങ്ങൾ, പ്രതിയെ പിടിക്കാൻ പോയ പോലീസുകാരന്റെ മുങ്ങിമരണം: ക്രിക്കറ്റ് കളിച്ച് ഉന്നത ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് നടപടികൾക്കെതിരെ പരക്കെ വിമർശനം. ആലപ്പുഴയില്‍ രണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നടക്കുകയും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പോലീസുകാരന്‍ മുങ്ങിമരിക്കുകയും ചെയ്തിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പോലീസ്. ഞായറാഴ്ച്ച രാവിലെ നടന്ന ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിനെതിരെ സേനക്കിടയില്‍ തന്നെ വിമർശനമുയർന്നിട്ടുണ്ട്.

കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി-20 മത്സരത്തില്‍ മത്സരത്തിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കമാണ് പങ്കെടുത്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയായിരുന്നെങ്കിലും സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ മത്സരം മാറ്റിവെക്കാമായിരുന്നു എന്നാണ് പ്രധാന വിമർശനം. ഔദ്യോഗിക കൃത്യത്തിനിടെ മുങ്ങിമരിച്ച സഹപ്രവർത്തകന്റെ പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ ക്രിക്കറ്റ് മത്സരം നടത്തിയതിലെ ഔചിത്യമില്ലായ്മയും ചർച്ചചെയ്യപ്പെടുന്നുണ്ട്.

മന്ത്രവാദിയുടെ നിർദേശപ്രകാരം നരബലി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

കൊലപാതകക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ബാലുവാണ് കഴിഞ്ഞദിവസം മുങ്ങിമരിച്ചത്. ബാലുവിന്റെ മൃതദേഹം എസ്എപി ക്യാമ്പിലെ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതുവരെ ക്രിക്കറ്റ് മത്സരം നീണ്ടുനിന്നിൽക്കുകയും ചെയ്തു. സഹപ്രവർത്തകന്റെ മരണത്തിന് പുറമേ ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. നാട്ടിൽ അക്രമ സംഭവങ്ങൾ നടക്കുമ്പോഴും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഉയരുന്ന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button